കാത്തിരിപ്പിന് അവസാനമാകുന്നു, ബ്രൂണോ ഫെർണാണ്ടസ് നാളെ മാഞ്ചസ്റ്ററിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോർച്ചുഗീസ് മധ്യനിര താരമായ ബ്രൂണോ ഫെർണാണ്ടസിനായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ കാത്തിരിപ്പിന് അവസാനമാകുന്നു. താരം നാളെ മെഡിക്കൽ പൂർത്തിയാക്കാനായി മാഞ്ചസ്റ്ററിൽ എത്തും. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ആണ് ബ്രൂണോ നാളെ മാഞ്ചസ്റ്ററിൽ എത്തും എന്ന് അറിയിച്ചത്. താരവും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. ഇപ്പോൾ ബ്രൂണോയുടെ നിലവിലെ ക്ലബായ സ്പോർടിംഗും ട്രാൻസ്ഫറിന് സമ്മതിച്ചതാണ് ഈ നീക്കം നടക്കാൻ കാരണം.

60 മില്യണാണ് ബ്രൂണോയ്ക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പോർടിംഗിന് നൽകിയിരികുക. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളൂ എന്നതിനാൽ കാര്യങ്ങൾ വേഗത്തിൽ ആക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ.

സ്പോർടിംഗിന്റെ താരമായ ബ്രൂണോ കഴിഞ്ഞ സീസണിൽ 50 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 17 അസിസ്റ്റും നേടിയിരുന്നു. ഈ സീസണിലും ബ്രൂണോ ആ ഫോം തുടരുന്നുണ്ട്. പോർച്ചുഗൽ ടീമിന്റെ നാഷൺസ് ലീഗ് കിരീടത്തിലും ബ്രൂണോയ്ക്ക് വലിയ പങ്കുണ്ടായിരുന്നു.