പ്രീമിയർ ലീഗിൽ കളിക്കാൻ ആഗ്രഹം എന്ന് ബ്രൂണോ ഫെർണാണ്ടസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ ടാർഗറ്റായ ബ്രൂണോ ഫെർണാണ്ടസ് തനിക്ക് ഇംഗ്ലണ്ടിൽ കളിക്കണമെന്ന ആഗ്രഹം വ്യക്തമാക്കി. പോർച്ചുഗലിൽ ഈ സീസണിൽ അത്ഭുതങ്ങൾ കാണിച്ച താരമായ ബ്രൂണോ ഫെർണാാണ്ടസ് പക്ഷെ ക്ലബ് തന്നെ വിടുമോ എന്ന് ഉറപ്പില്ല എന്ന് പറഞ്ഞു. ക്ലബ് ചെയർമാന് മാത്രമേ തന്റെ ഭാവി തീരുമാനിക്കാൻ ആകു എന്നും ബ്രൂണോ പറഞ്ഞു.

ഈ സീസണിൽ അല്ലായെങ്കിൽ അടുത്ത സീസണിലായാലും താൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എത്തും എന്നും ബ്രൂണോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമല്ല യുണൈറ്റഡിന്റെ വൈരികളായ മാഞ്ചസ്റ്റർ സിറ്റിയും ബ്രൂണോയ്ക്ക് പിറകിൽ ഉണ്ട്.

സ്പോർടിംഗിന്റെ താരമായ ബ്രൂണോ ഈ കഴിഞ്ഞ സീസണിൽ 50 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 17 അസിസ്റ്റും നേടിയിരുന്നു. മധ്യനിരയിൽ കളിച്ചാണ് ബ്രൂണോയുടെ ഈ നേട്ടം. ഒപ്പം പോർച്ചുഗൽ ടീമിന്റെ നാഷൺസ് ലീഗ് കിരീടത്തിലും ബ്രൂണോയ്ക്ക് വലിയ പങ്കുണ്ടായിരുന്നു.