ഡേവിഡ് ബ്രൂക്സിനെ തേടി മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

പ്രീമിയർ ലീഫിൽ നിന്ന് റിലഗേറ്റഡ് ആയ എ ഫ് സി ബൗണ്മതിന്റെ യുവതാരം ഡേവിഡ് ബ്രൂക്സിനായി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്‌. ബ്രൂക്സിനെ സ്വന്തമാക്കാനായി 35 മില്യണോളമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലിവർപൂളും താരത്തിനു വേണ്ടി രംഗത്തുണ്ട്. ഈ സീസണിൽ പരിക്ക് കാരണം ഒരുപാട് കാലം പുറത്തിരിക്കേണ്ടി വന്ന താരമാണ് ബ്രൂക്സ്‌. അതിനു മുമ്പുള്ള സീസണിൽ പ്രീമിയർ ലീഗിലെ മികച്ച യുവതാരങ്ങൾക്കായുള്ള പുരസ്കാരത്തിന്റെ നോമിനേഷനിൽ ബ്രൂക്സ് ഉണ്ടായിരുന്നു.

രണ്ട് സീസൺ മുമ്പ് ആയിരുന്നു ബ്രൂക്സ് ബൗണ്മതിൽ എത്തിയത്. മുമ്പ് ഷെഫീൽഡ് യുണൈറ്റഡിന്റെ താരമായിരുന്നു. ബൗണ്മത് റിലഗേറ്റഡ് ആയതു കൊണ്ട് തന്നെ പ്രീമിയർ ലീഗിൽ കളിക്കാന്വേണ്ടി ക്ലബ് വിടാൻ തന്നെയാണ് ബ്രൂക്സിന്റെ തീരുമാനം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ ഔദ്യോഗികമായി ഓഫർ നൽകിയിട്ടില്ല. 23കാരനായ മിഡ്ഫീൽഡർ ഗോളടിക്കാനും ഗോൾ അവസരം ഉണ്ടാക്കാനും കഴിവുള്ള താരമാണ്‌.

Advertisement