ബ്രസീലിലെ ഒരു അത്ഭുത യുവതാരത്തെ സ്വന്തമാക്കാൻ ലിവർപൂൾ ശ്രമം. സാന്റോസിന്റെ 16കാരനായ താരം ആഞ്ചലോ ഗ്രബിയേൽ ആണ് യൂറോപ്പിലെ വലിയ ക്ലബുകളുടെ ഒക്കെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. 16കാരനായ താരം ഇതിനകം തന്നെ സാന്റോസിന്റെ ഫസ്റ്റ് ടീമിനു വേണ്ടി കളിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച താരം സാന്റോസിനു വേണ്ടി കോപ ലിബെർടാഡൊറസിൽ കളിച്ചിരുന്നു.
16 വയസ്സും രണ്ടു മാസവും മാത്രം പ്രായമുള്ളപ്പോൾ കോപ ലിവെർടാഡൊറസിൽ കളിച്ച താരം കോപയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സാന്റോസ് താരമായും മാറിയിരുന്നു. 60 മില്യണോളം നൽകിയാണ് ലിവർപൂൾ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. റയൽ മാഡ്രിഡും താരത്തിനായി രംഗത്തുണ്ട്.