ബ്രസീലിയൻ യുവ മിഡ്ഫീൽഡർ ബാഴ്സലോണയിലേക്ക് എത്തുന്നു

- Advertisement -

റയൽ മാഡ്രിഡ് ബ്രസീലിയൻ യുവതാരങ്ങളെ ടീമിലെത്തിക്കുന്നതാണ് അവസാന കുറച്ചു കാലമായി ഫുട്ബോൾ ലോകം കണ്ടത്. ഇപ്പോൾ ബാഴ്സലോണയും മികച്ച ടാലന്റുകൾക്കായി ബ്രസീലിൽ തിരികെയെത്തിയിരിക്കുകയാണ്. ബ്രസീലിയൻ യുവ മിഡ്ഫീൽഡർ മാത്യുസ് ഫെർണാണ്ടസ് ആണ് ബാഴ്സലോണയുമായി കരാറിൽ എത്തുന്നതിന് അരികിൽ എത്തിയിരിക്കുന്നത്.

21 കാരനായ താരം ഇപ്പോൾ ബ്രസീലിയൻ ക്ലബായ പാൽമെറസിന്റെ താരമാണ്. താരത്തെ 10 മില്യണോളം നൽകിയാകും ബാഴ്സലോണ സ്വന്തമാക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡറായ ഫെർണാണ്ടസ് മികച്ച ടാക്കിളുകൾക്ക് പേരുകേട്ട താരമാണ്. 10 മില്യണൊപ്പം താരത്തെ ഭാവിയിൽ വിൽക്കുമ്പോൾ 25% പാൽമെറിസിന് ലഭിക്കുന്ന വ്യവസ്ഥയും കരാറിൽ ഉണ്ടാകും. ജനുവരിയിൽ തന്നെ താരത്തെ സീനിയർ ടീമിലേക്ക് എത്തിക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്.

Advertisement