ബലോട്ടെല്ലിയെ ബ്രെഷയിൽ നിന്നും റാഞ്ചാൻ ബ്രസീലിയൻ ക്ലബ്ബുകൾ

- Advertisement -

ഇറ്റാലിയൻ സ്ട്രൈക്കർ മരിയോ ബലോട്ടെല്ലിയെ സ്വന്തമാക്കാൻ ശ്രമം തുടർന്ന് ബ്രസീലിയൻ ക്ലബ്ബുകൾ. ഇറ്റലിയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഫ്ലെമെങ്കോയും ബോട്ടഫോഗോയും വാസ്കോ ഡ ഗമായുമാണ് ഇറ്റാലിയൻ ക്ലബ്ബായ ബ്രെഷയിൽ നിന്നും ബലോട്ടെലിയെ റാഞ്ചാൻ ശ്രമിക്കുന്നത്. സൂപ്പർ ഏജന്റ് മിനോ റൈയോളയാണ് സൂപ്പർ മാരിയോയുടെ ബ്രസീലിയൻ കൂട് മാറ്റത്തിന് പിന്നിലുള്ളത്.

ഇറ്റലിയിലും ഫ്രാൻസിലും ഇംഗ്ലണ്ടിലും കളിച്ചിട്ടുള്ള ബലോട്ടെല്ലി ഈ വർഷം 30 വയസ് തികയ്ക്കും. ഈ സീസണിൽ ഇറ്റാലിയൻ ഒന്നാം ഡിവിഷനിലേക്ക് പ്രൊമോഷൻ നേടി എത്തിയ ബ്രെഷയിലേക്ക് ബലോട്ടെല്ലി എത്തിയത് ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിരുന്നു. വമ്പൻ ഓഫറുകൾ നിരസിച്ചാണ് ഹോം ടൗൺ ക്ലബ്ബിനായി ബലോട്ടെല്ലി ഇറങ്ങിയത്. അതിനു മുൻപ് ഫ്രഞ്ച് ക്ലബ്ബായ മാഴ്സയിലും നീസിലും ബലോട്ടെലി കളിച്ചിരുന്നു. ഇന്റരിന് വേണ്ടിയും മാഞ്ചെസ്റ്റർ സിറ്റിക്കും വേണ്ടി കളിച്ച ബലോട്ടെല്ലി മാൻചിനിയുടെ കീഴിൽ ഇറ്റാലിയൻ ദേശീയ ടീമിലും തിരിച്ചെത്തിയിരുന്നു.

Advertisement