ബ്രാവോ മാഞ്ചസ്റ്റർ സിറ്റി വിടുന്നു, റയൽ ബെറ്റിസിലേക്ക്

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ടാം ഗോൾ കീപ്പറായ ക്ലൗഡിയോ ബ്രാവോ ക്ലബ് വിടുന്നു. സ്പാനിഷ് ക്ലബായ റയൽ ബെറ്റിസ് നൽകിയ ഓഫർ ബ്രാവോ സ്വീകരിച്ചതായാണ് വാർത്തകൾ. അവസാന നാലു വർഷമായി മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ബ്രാവോ ഉണ്ടെങ്കിലും അവിടെ ഒരിക്കലും ഒന്നാം കീപ്പറായി മാറാൻ അദ്ദേഹത്തിനായില്ല. എഡേഴ്സൺ കീഴിൽ ആയിരുന്നു അവസാന സീസണുകളിൽ ബ്രാവോയുടെ സ്ഥാനം.

ചിലി ദേശീയ ടീമിന്റെ ഗോൾ കീപ്പറാണ് ബ്രാവോ. ലോകകപ്പിൽ അടക്കം ചിലിയുടെ വല കാത്തിട്ടുണ്ട്. നേരത്തെ രണ്ട് വർഷത്തോളം ബാഴ്സലോണയുടെ ഗോൾ കീപ്പറായിരുന്നു. അവിടെയും ഒന്നാം സ്ഥാനം നിലനിർത്താൻ കഴിയാത്തതിനാൽ അദ്ദേഹം ക്ലബ് വിട്ട് സിറ്റിയിലേക്ക് വരികയായിരുന്നു. മുമ്പ് റയൽ സോസിഡാഡിന്റെയും ഗോൾ കീപ്പറായിട്ടുണ്ട്. 37കാരനായ ബ്രാവോ ഇപ്പോഴും തനിക്ക് മികച്ച പ്രകടനങ്ങൾ നടത്താൻ ആകുമെന്ന വിശ്വാസത്തിലാണ്.

Advertisement