ബാഴ്സലോണയുടെ ഈ സീസണിലെ എമർജൻസി സൈനിംഗ് ആയിരുന്ന ബ്രെത് വൈറ്റ് ഈ സീസൺ അവസാനം ക്ലബ് വിടാൻ ഒരുങ്ങുകയാണ്. ബ്രെത് വൈറ്റ് പ്രീമിയർ ലീഗിലേക്ക് പോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരത്തിനു വേണ്ടി ഇപ്പോൾ വെസ്റ്റ് ഹാം രംഗത്തുണ്ട്. 20 മില്യണോളമാണ് വെസ്റ്റ് ഹാം വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഈ നീക്കം നടക്കണം എങ്കിൽ ബ്രെത് വൈറ്റ് തന്റെ ശമ്പളം കുറക്കേണ്ടു വരും.
പ്രീമിയർ ലീഗ് ക്ലബായ എവർട്ടണും താരത്തിനായി ശ്രമിക്കുന്നുണ്ട്. ബാഴ്സ ക്ലബിന് താരത്തെ ക്ലബിൽ നിലനിർത്താൻ താലപര്യമില്ല എന്നാണ് വിവരങ്ങൾ. താരത്തിന് നാലു വർഷത്തെ കരാർ ക്ലബിൽ ബാക്കി ഉണ്ട് എങ്കിലും ബാഴ്സലോണയുടെ ഫിലോസഫിക്ക് പറ്റിയ താരമല്ല ബ്രെത് വൈറ്റ് എന്നാണ് ബോർഡ് ഇപ്പോൾ കരുതുന്നത്.
എമർജൻസി സൈനിംഗ് ആയി എത്തി എങ്കിലും ക്ലബിനായി കാര്യമായി ഒന്നും ചെയ്യാൻ ബ്രെത് വൈറ്റിന് ഇതുവരെ ആയിട്ടില്ല. സുവാരസും ഡെംബലെയും പരിക്ക് ആയി പുറത്തായപ്പോൾ പ്രത്യേക അനുമതി വാങ്ങി ആയിരുന്നു ബ്രെത് വൈറ്റിന്റെ സൈനിംഗ്.