ബാഴ്സലോണയുടെ യുവതാരത്തെ റാഞ്ചാനൊരുങ്ങി മാഴ്സെ

Konrad De La Fuente 1020x680

ബാഴ്സലോണയുടെ യുവതാരത്തെ റാഞ്ചാനൊരുങ്ങി മാഴ്സെ. ബാഴ്സലോണയുടെ യുവതാരം കോൺറാഡ് ഡെ ല ഫുവെന്റെയെയാണ് ഒളിമ്പിക് മാഴ്സെ നോട്ടമിട്ടിരിക്കുന്നത്. ബൈ ബാക്ക് ഓപ്ഷനുമായി ഫ്രഞ്ച് ലീഗിലേക്ക് വിടാനാണ് ബാഴ്സലോണയുടെ പദ്ധതിയെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാഴ്സലോണയുടെ സാമ്പത്തിക മാന്ദ്യം കണക്കിലെടുക്കുമ്പോൾ പലതാരങ്ങളും അടുത്ത സീസണ് മുൻപായി ക്യാമ്പ് നൂ വിടും.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിലും കോപ്പ ഡെൽ റേയിലും ബാഴ്സലോണക്ക് വേണ്ടി കോൺറാഡ് കളത്തിലിറങ്ങിയിട്ടുണ്ട്. ബാഴ്സലോണക്കൊപ്പം കോപ ഡെൽ റേ കിരീടം നേടിയ കോൺറാഡ് അമേരിക്കൻ ദേശീയ ഫുട്ബോൾ ടീമിന് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്.

Previous articleസ്കോട്ട്‌ലൻഡും ചെക് റിപ്പബ്ലിക്കും ഇന്ന് ഇറങ്ങുന്നു
Next articleലെവൻഡോസ്കിയും പോളണ്ടും ഇന്ന് സ്ലൊവാക്യക്ക് എതിരെ