ബാഴ്സലോണ ക്ലബിൽ വലിയ മാറ്റങ്ങൾ നടക്കും എന്ന് ഉറപ്പാകുന്നു. പരിശീലകനൊപ്പം പല സീനിയർ താരങ്ങളും ക്ലബ് വിടേണ്ടി വന്നേക്കും. ബാഴ്സലോണയുടെ സ്ട്രൈക്കറായ സുവാരസ് അയാക്സിലേക്ക് പോകും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുവാരസിനായി ഡച്ച് ക്ലബായ അയാക്സ് ബാഴ്സലോണയെ സമീപിച്ചിട്ടുണ്ട്. മുമ്പ് അയാക്സിൽ കളിച്ച് മികവ് തെളിയിച്ചിട്ടുള്ള താരമാണ് സുവാരസ്.
2007 മുതൽ 2011വരെ ആയിരുന്നു സുവാരസ് അയാക്സിൽ കളിച്ചിരുന്നത്. അവിടെ നൂറിലധികം മത്സരങ്ങൾ കളിച്ച താരം 80ൽ അധികം ഗോൾ നേടിയിരുന്നു. അവിടെ നിന്നായിരുന്നു വലൊയ ട്രാൻഫ്സ്റിൽ സുവാരസ് ലിവർപൂളിലേക്ക് എത്തിയത്. പിന്നീട് 2014ൽ ബാഴ്സലോണയിലും എത്തി. അവസാന ആറു സീസണുകളിൽ മെസ്സി കഴിഞ്ഞാൽ ബാഴ്സലോണയുടെ ഏറ്റവും വലിയ താരം സുവാരസ് തന്നെ ആയിരുന്നു. ബാഴ്സലോണക്ക് ഒപ്പം നാലു ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗുമുൾപ്പെടെ 14 കിരീടങ്ങൾ സുവാരസ് നേടിയിട്ടുണ്ട്. അയാക്സ് മാത്രല്ല അമേരിക്കയിൽ നിന്നും ഖത്തറിൽ നിന്നുമൊക്കെ സുവാരസിന് ഓഫറുകൾ ഉണ്ട്.