അയാക്സിന്റെ സെന്റർ ബാക്കായ ഡിലിറ്റിനെ വാങ്ങാൻ ആവില്ല എന്ന് ബാഴ്സലോണക്ക് ഉറപ്പായതോടെ മറ്റൊരു സെന്റ്ർ ബാക്കിനെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ബാഴ്സലോണ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്കായ ലിൻഡെലോഫിനെ ആണ് ബാഴ്സലോണ പരിഗണിക്കുന്നത്. സ്വീഡിഷ് സെന്റർ ബാക്കായ ലിൻഡെലോഫിന്റെ പന്തടക്കം ബാഴ്സലോണയുടെ ശൈലിക്ക് ചേർന്നതാണ് എന്നതു കൊണ്ടാണ് ലിൻഡെലോഫിനെ സ്വന്തമാക്കാൻ ബാഴ്സ ശ്രമിക്കുന്നത്.
എന്നാൽ താരത്തിനെ വിൽക്കാൻ മാഞ്ചസ്റ്റർ തയ്യാറായേക്കില്ല. കഴിഞ്ഞ സീസണ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിലെ സ്ഥിര സാന്നിദ്ധ്യമായി ലിൻഡെലോഫ് മാറിയിരുന്നു. ലിൻഡെലോഫിന് ഒരു പാട്ണറെ സെന്റർ ബാക്ക് പൊസിഷനിൽ കണ്ടെത്താനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ശ്രമിക്കുന്നത്. ഈ സമയത്ത് ലിൻഡെലോഫിനെ കൂടെ നഷ്ടപ്പെടുത്താൻ മാഞ്ചസ്റ്ററിനാവില്ല. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡൊനൊപ്പം ഓസ്ട്രേലിയയിൽ പ്രീസീസൺ ക്യാമ്പിലാൺ ലിൻഡെലോഫ് ഉള്ളത്.