ബലോട്ടെലിക്ക് ഇറ്റലിയിലേക്കൊരു തിരിച്ചു വരവോ ?

ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടെലിക്ക് ഇറ്റലിയിലേക്കൊരു തിരിച്ചു വരവിനു കളം ഒരുങ്ങുന്നു. നിലവിൽ ഫ്രഞ്ച് ലീഗിൽ നീസിന്റെ താരമാണ് ബലോട്ടെലി. നീസിന്റെ പരിശീലകൻ പാട്രിക്ക് വിയേറയുമായുള്ള പടലപ്പിണക്കത്തിന്റെ പേരിൽ മിക്ക സമയവും കാലത്തിനു പുറത്താണ് ബലോട്ടെലി.

ഒളിമ്പിക് മാഴ്സെയുമായി ബലോട്ടെലി കരാറിൽ എത്തുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും അവരുടെ ഇപ്പോളത്തെ മോശം ഫോമ തിരിച്ചടിയാകും. നാലാം ഡിവിഷനോട് തോറ്റ് ഫ്രഞ്ച് കപ്പിൽ നിന്നും പുറത്തായ മാഴ്‌സ ബലോട്ടെലിയെ സ്വന്തമാക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. ഇറ്റലിയിലെ മിഡ് ടേബിൾ ക്ലബ്ബുകളായ സംപ്റ്റോറിയ, പാർമ, സാസുവോളോ എന്നി ക്ലബ്ബുകളുമായി ബലോട്ടെലിയുടെ ഏജന്റ് ചർച്ചകൾ നടത്തിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

Previous articleജോബി ജസ്റ്റിൻ എന്നാൽ ഗോൾ തന്നെ!! പത്തു പേരുമായി കളിച്ചിട്ടും ഈസ്റ്റ് ബംഗാളിന് ജയം
Next articleബാറ്റ് ചെയ്യുവാന്‍ ഇഷ്ടം മൂന്നാം നമ്പര്‍, ലക്ഷ്യവും അത് തന്നെ