അയോസെ പെരെസ് ഇനി ലെസ്റ്റർ സിറ്റിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂകാസിൽ യുണൈറ്റഡിന്റെ താരമായിരുന്ന അയോസെ പെരെസ് ഇനി ലെസ്റ്റർ സിറ്റിയിൽ കളിക്കും. താരത്തിന്റെ സൈനിംഗ് പൂർത്തിയാക്കുന്നതിന് തൊട്ടരികിൽ എത്തിയിരിക്കുകയാണ് ലെസ്റ്റർ സിറ്റി. ഇന്ന് മെഡിക്കൽ പൂർത്തിയാക്കിയ താരം ഉടൻ ക്ലബുമായി കരാർ ഒപ്പുവെക്കും. വൻ തുക ചിലവഴിച്ചാണ് ലെസ്റ്റർ സിറ്റി പെരെസിനെ ടീമിൽ എത്തിക്കുന്നത്.

ഏകദേശം 30മില്യണോളമാണ് ട്രാൻസ്ഫർ തുക. 2014 മുതൽ ന്യൂകാസിലിനൊപ്പം ഉള്ള താരമാണ് പെരെസ്. പ്രീമിയർ ലീഗിൽ ന്യൂകാസിലിനായി 144 മത്സരങ്ങൾ കളിച്ച പെരെസ് 33 ഗോളുകളും ക്ലബിനായി നേടിയിട്ടുണ്ട്. റാഫാ ബെനിറ്റസ് പോയതിൽ തന്നെ അതൃപ്തിയുള്ള ന്യൂകാസിൽ ആരാധകർ പെരെസ് കൂടെ പോകുന്നതോടെ ക്ലബിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ട്.

റോഡ്ജസിന്റെ കീഴിൽ പെരെസ് വലിയ താരമായി മാറും എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.