സ്കോട്ടിഷ് ചാമ്പ്യന്മാരായ സെൽറ്റികിന്റെ യുവ ലെഫ്റ്റ് ബാക്കിനായുള്ള ആഴ്സണൽ ശ്രമങ്ങൾക്ക് തിരിച്ചടി. സ്കോട്ട്‌ലൻഡ് താരമായ കെയ്റൻ ടൈർനിയെ ആണ് ആഴ്സണൽ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. താരത്തിനായി ആഴ്സണൽ വാഗ്ദാനം ചെയ്ത 25 മില്യണും സെൽറ്റിക്ക് നിരസിച്ചു. താരത്തെ വിട്ടു നൽകണമെങ്കിൽ ഈ തുകയും മതിയാവില്ല എന്ന് സെൽറ്റിക്ക് അറിയിച്ചു. ഇത് രണ്ടാം തവണ ആണ് സെൽറ്റിക്ക് ആഴ്സണൽ ബിഡ് നിരസിക്കുന്നത്.
നേരത്തെ 15 മില്യൺ ആഴ്സണൽ വാഗ്ദാനം ചെയ്തിരുന്നു. ആഴ്സണൽ ഇപ്പോൾ ഓഫർ ചെയ്ത 25 മില്യൺ സ്കോട്ടിഷ് ലീഗിലെ റെക്കോർഡ് തുകയാണിത്. മുമ്പ് മോസെ ഡെമ്പലയെ വിറ്റപ്പോൾ 19 മില്യൺ കിട്ടിയതാണ് ഇപ്പോൾ ഉള്ള ട്രാൻസ്ഫർ റെക്കോർഡ്. 22കാരനായ കെയ്റൻ അവസാന നാലു സീസണുകളിലായി സെൽറ്റിക്കിനൊപ്പം ഉണ്ട്. നാലു സീസണിലും ലീഗ് കിരീടവും താരം നേടിയിരുന്നു. ഇപ്പോൾ പരിക്കിന്റെ പിടിയിലുള്ള താരം പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്.