അയാക്സിന്റെ വാൻ ഡെ ബീകിനായി ബാഴ്സലോണ രംഗത്ത്

- Advertisement -

അയാക്സിന്റെ യുവതാരത്തെ സ്വന്തമാക്കാൻ ബാഴ്സലോണ ആദ്യമായി രംഗത്ത്. അയാക്സിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ വാൻ ഡെ ബീകിനായി റയൽ മാഡ്രിഡായിരുന്നു ഇതുവരെ മുൻ നിരയിൽ ഉണ്ടായിരുന്നത്. എന്നാൽ പുതിയ പരിശീലകൻ കോമാൻ ഹോളണ്ടിൽ നിന്ന് ആയതിനാലും അദ്ദേഹത്തിന്റെ പ്രിയ താരങ്ങളിൽ ഒന്നാണ് വാൻ ഡെ ബീക് എന്നതിനാലും ബാഴ്സലോണയും താരത്തെ സ്വന്തമാക്കാൻ ഇറങ്ങിയിരിക്കുകയാണ്‌. സുവാരസിനെ നൽകി പകരം വാൻ ഡെ ബീകിനെ വാങ്ങാം എന്നാണ് ബാഴ്സലോണ കരുതുന്നത്.

റയൽ മാഡ്രിഡ് ട്രാൻസ്ഫറിൽ നിന്ന് പിറകോട്ട് അടിച്ചതും ബാഴ്സക്ക് പ്രതീക്ഷ നൽകുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനായി ശ്രമിക്കുന്നുണ്ട്. അയാക്സിന്റെ അക്കാദമിയിലൂടെ വളർന്ന് വന്ന വാൻ ഡെ ബീക് കഴിഞ്ഞ സീസൺ മുതൽ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ സീസണിലെ അയാക്സിന്റെ ഇരട്ട കിരീടത്തിലും ചാമ്പ്യൻസ് ലീഗ് കുതിപ്പിലും വാൻ ഡെ ബീക് പ്രധാന പങ്കുവഹിച്ചിരുന്നു. 17 ഗോളുകളും 13 അസിസ്റ്റും താരം ആ സീസണിൽ അയാക്സിനായി സംഭാവന ചെയ്തിരുന്നു. ഈ സീസണിലും വാൻ ഡെ ബീക് മികച്ച പ്രകടനം അയാക്സിജായി കാഴ്ചവെച്ചു. നൂറോളം മത്സരങ്ങൾ താരം ഇതുവരെ അയാക്സിനായി കളിച്ചു. 23കാരനായ താരത്തിന് വലിയ ഭാവി തന്നെ ഫുട്ബോൾ നിരീക്ഷകർ പ്രവചിക്കുന്നുണ്ട്.

Advertisement