ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചാൽ ടൊമോരിയെ എ സി മിലാൻ വാങ്ങും

20210511 143822
- Advertisement -

യുവ ഡിഫൻഡർ ഫകായോ ടൊമോരിയെ സ്ഥിരകരാറിൽ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ മിലാൻ സജീവമാക്കി. ചെൽസിയുടെ താരമായ ഫകായോ ടൊമോരിയെ എ സി മിലാൻ ലോൺ അടിസ്ഥാനത്തിൽ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ സൈൻ ചെയ്തിരുന്നു. 23കാരനായ താരം മിലാനിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ ദിവസം യുവന്റസിനെതിരെ തന്റെ ആദ്യ ഗോളും താരം നേടിയിരുന്നു. ക്രിസ്റ്റാനോ റൊണാൾഡോയെ വരിഞ്ഞു കെട്ടിയ ടൊമോരിയുടെ പ്രകടനം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു‌.

ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കുക ആണെങ്കിൽ സ്ഥിരകരാറിൽ താരത്തെ മിലാൻ വാങ്ങും. മിലാനിൽ തുടരാൻ തന്നെയാണ് തന്റെ ആഗ്രഹം എന്ന് ടൊമോരി അടുത്തിടെ പറഞ്ഞിരുന്നു. 28 മില്യൺ ആണ് ചെൽസി താരത്തിനായി ആവശ്യപ്പെടുന്നത്. ചെൽസിയിൽ 2005 മുതൽ ഉള്ള താരമാണ് ടൊമോരി. തിയാഗോ സിൽവയുടെ കരാർ പുതുക്കാൻ സാധിച്ചാലെ ടൊമോരിയെ ചെൽസി വിട്ടു നൽകാൻ സാധ്യതയുള്ളൂ.

Advertisement