ടോറസിന്റെ ഫുട്‌ബോൾ ജീവിതം ഇനി ഡോകുമെന്ററി, പ്രൈം വീഡിയോയിൽ റിലീസ്

Photo credit: Getty images
- Advertisement -

സ്പാനിഷ് താരം ഫെർണാണ്ടോ ടോറസിന്റെ കരിയർ ആമസോണിൽ ഡോകുമെന്ററി രൂപത്തിൽ എത്തുന്നു. ഈ മാസം 18 നാണ് താരത്തിന്റെ സംഭവ ബഹുലമായ കരിയറിനെ കുറിച്ചുള്ള ഡോക്യൂമെന്ററിൽ പ്രൈം വീഡിയോയിൽ റിലീസ് ആകുക. മുൻ ലിവർപൂൾ, അത്ലറ്റികോ മാഡ്രിഡ്, ചെൽസി താരമാണ് ടോറസ്.

തന്റെ കാലഘട്ടത്തിൽ ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി അറിയപ്പെട്ട താരത്തിന്റെ വിവാദമായ ലിവർപൂളിൽ നിന്നുള്ള ചെൽസി ട്രാൻസ്ഫർ അടക്കം വീഡിയോയിൽ ഉണ്ടായേക്കും. സ്‌പെയിനിന്റെ ലോകകപ്പ്, യൂറോ കപ്പ് വിജയങ്ങളിൽ താരം വഹിച്ച നിർണായക പങ്കും ഇതിൽ ഉണ്ടായേക്കും. തന്റെ ജീവിതത്തിലെ 20 വർഷങ്ങൾ ഡോക്യൂമെന്ററിൽ ഉണ്ടാകും എന്നാണ് ടോറസ് പറയുന്നത്.

Advertisement