ബ്രസീലിലെ ഫുട്ബോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷനും ഗവണ്മെന്റും ബ്രസീൽ ടീമും തമ്മിൽ വലിയ പ്രശ്നങ്ങൾ ആണ് നടക്കുന്നത്. കോപ അമേരിക്കയിൽ പങ്കെടുക്കില്ല എന്ന താരങ്ങളുടെ നിലപാടിനൊപ്പം ബ്രസീൽ പരിശീലകൻ ടിറ്റെയുമായും ബ്രസീലിലെ ഫുട്ബോൾ മേധാവികൾക്ക് പ്രശ്നം ഉടലെടുത്തിരിക്കുകയാണ്. ടിറ്റെ താരങ്ങൾക്ക് ഒപ്പം നിന്നതാണ് സർക്കാറിനെയും ഫുട്ബോൾ കോൺഫെഡറേഷനെയും രോഷാകുലരാക്കിയിരിക്കുന്നത്.
പരാഗ്വേയ്ക്ക് എതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനു ശേഷം ടിറ്റെയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ബ്രസീൽ ഗവൺമെന്റ് ഇപ്പോൾ സി ബി എഫ് പ്രസിഡന്റിനോട് പറഞ്ഞിരിക്കുകയാണ്. ടിറ്റെയെ മാറ്റി റനാറ്റോ ഗൗചോയെ പരിശീലകനാക്കാൻ ആണ് ബ്രസീൽ ശ്രമിക്കുന്നത്. എന്നാൽ കോപ അമേരിക്കയും അടുത്ത വർഷത്തെ ലോകകപ്പും മുന്നിൽ ഇരിക്കെ ടിറ്റെയെ പുറത്താക്കിയാൽ അത് ബ്രസീൽ ടീമിനെ വലിയ രീതിയിൽ ബാധിക്കും. താരങ്ങളുടെ ഇഷ്ട പരിശീലകനാണ് ടിറ്റെ. സി എഫ് ബി പ്രസിഡന്റിനെ പുറത്താക്കണം എന്നാണ് ബ്രസീൽ ആരാധകർ ആവശ്യപ്പെടുന്നത്.