2022 ലോകകപ്പ് വരെ കളി തുടരണം എന്ന് തിയാഗോ സിൽവ

വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്ന് ചെൽസിയുടെ സെന്റർ ബാക്കായ തിയാഗോ സിൽവ. ഈ സീസൺ തുടക്കത്തിൽ ചെൽസിയിൽ എത്തിയ സിൽവ ഇന്നലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തിയ ശേഷം സംസാരിക്കുക ആയിരുന്നു. ഇപ്പോൾ താൻ സന്തോഷവാനും ആരോഗ്യവാനും ആണെന്നും ഇങ്ങനെ തുടരാൻ ആണ് ആഗ്രഹിക്കുന്നത് എന്നും തിയാഗോ സിൽവ പറഞ്ഞു.

ഇപ്പോൾ എന്ന പോലെ യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ലെവലിൽ തന്നെ തുടരാൻ ആണ് താൻ ആഗ്രഹിക്കുന്നത്. 2022 ലോകകപ്പ് വരെ ഇതുപോലെ തന്നെ തുടരും എന്നും താരം പറഞ്ഞു. ചെൽസിയിൽ തോമാ ടൂഹൽ മികച്ച രീതിയിൽ ആണ് പ്രവർത്തിക്കുന്നത് എന്നും സിൽവ പറയുന്നു. താരം ഉടൻ ചെൽസിയിൽ കരാർ പുതുക്കും എന്നാണ് കരുതപ്പെടുന്നത്.