ആദ്യ പാദത്തിലെ പ്രകടനമാണ് വിനയായത് എന്ന് നൂയർ

ബയേൺ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവാൻ കാരണം ഇന്നലെ നടത്തിയ പ്രകടനമല്ല എന്ന് ഗോൾ കീപ്പർ നൂയർ. ആദ്യ പാദത്തിൽ മ്യൂണിചിൽ നടത്തിയ പ്രകടനമാണ് തിരിച്ചടി ആയത് എന്ന് നൂയർ പറഞ്ഞു. ആദ്യ പാദത്തിൽ ഹോം ഗ്രൗണ്ടിൽ വെച്ച് ബയേൺ 3-2ന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. അതാണ് പ്രശ്നമായത് എന്ന് നൂയർ പറഞ്ഞു. ഇന്നലെ രണ്ടാം പാദത്തിൽ ബയേൺ 1-0ന് വിജയിച്ചിരുന്നു.

ഇന്നലെ കളി ആരംഭിക്കും മുമ്പ് തന്നെ ബയേൺ മോശം അവസ്ഥയിൽ ആയിരുന്നു എന്ന് നൂയർ പറഞ്ഞു. ആദ്യ പാദത്തിൽ ഒരുപാട് അവസരങ്ങൾ നഷ്ടമാക്കിയത് പ്രശ്നമായി എന്ന് നൂയർ പറയുന്നു. ലെവൻഡോസ്കിയുടെയും ഗ്നാബറിയുടെയും ഒക്കെ അഭാവം ഉണ്ടായിരുന്നു എന്നും നൂയർ പറഞ്ഞു. ഇനി പൂർണ്ണ ശ്രദ്ധ ബുണ്ടസ് ലീഗയിൽ ആണെന്നും നൂയർ പറഞ്ഞു.