മുൻ ഇന്റർ പ്രസിഡണ്ട് എറിക്ക് തോഹീർ ഓക്സ്ഫോർഡ് യുണൈറ്റഡിന്റെ ബോർഡിൽ എത്തി. ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷൻ ക്ലബ്ബാണ് ഓക്സ്ഫോർഡ് യുണൈറ്റഡ്. തായ് വ്യവസായി സ്മ്രിത് “ടൈഗർ” തന്കരഞ്ജനസുതയാണ് ക്ലബ്ബിന്റെ ഉടമ. ഇൻഡോനേഷ്യൻ രാഷ്ട്രീയത്തിലും തോഹീർ കൈവെച്ചിരുന്നു. ഇന്തോനേഷ്യൻ പ്രസിഡണ്ട് ജോക്കോ വിഡോഡോയുടെ റീ ഇലക്ഷൻ കാമ്പെയിൻ മാനേജരായിട്ടാണു എറിക്ക് തോഹീർ ചുമതലയേട്ടിരുന്നത്. ഇന്തോനേഷ്യയിൽ വിജയകരമായി നടന്ന ഏഷ്യൻ ഗെയിംസ് ഓർഗനൈസ് ചെയ്തത് എറിക്ക് തോഹീരാണ്.
2013 മുതൽ എറിക്ക് തോഹീർ ഇന്റർ മിലാന്റെ പ്രസിഡന്റയിരുന്നു. ഈ വർഷമാണ് തോഹീർ സ്ഥാനമൊഴിഞ്ഞത്. ഇന്ററിന്റെ മുപ്പത് ശതമാനം ഓഹരികളാണ് വ്യവസായിയായ എറിക്ക് തോഹീറിന്റെ കയ്യിലുള്ളത്. ചൈനീസ് കമ്പനിയായ സണ്ണിങ് ആണ് ഇന്ററിന്റെ നിയന്ത്രണം കയ്യാളിയിരിക്കുന്നത്. മേജർ ലീഗ് സോക്കർ ക്ലബായ ഡിസി യുണൈറ്റഡിന്റെ മുൻ ഉടമയാണ് എറിക്ക് തോഹീർ . ബാസ്‌ക്കറ്റ് ബോൾ ക്ലബായ ഫിലാഡൽഫിയ 76ers തോഹീറിന്റെ ഉടമസ്ഥതയിലുള്ളതാണ്.