തിബോ ക്വർട്ടാ ഫിഫയുടെ മികച്ച ഗോൾ കീപ്പർ

Staff Reporter

ബെൽജിയൻ ഗോൾ കീപ്പർ തിബോ ക്വർട്ടാ ഫിഫയുടെ മികച്ച ഗോൾ കീപ്പർ. ലോകകപ്പിൽ ബെൽജിയത്തിന്റെ കൂടെ പുറത്തെടുത്ത മികച്ച പ്രകടനമാണ് ക്വർട്ടയെ മികച്ച ഗോൾ കീപ്പറാക്കിയത്. ലോകകപ്പിൽ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് പുരസ്കാരവും  തിബോ ക്വർട്ടാ നേടിയിരുന്നു. ലോകകപ്പിൽ ബെൽജിയത്തെ  മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചതും ക്വർട്ടയെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കാൻ കാരണമായി.

ബ്രസീലിനെതിരെ ക്വാർട്ടർ ഫൈനലിൽ നടത്തിയ മികച്ച പ്രകടനവും ഫുട്ബോൾ ആരാധകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കഴിഞ്ഞ സീസണിൽ ചെൽസി താരമായിരുന്ന ക്വർട്ടാ ഈ ട്രാൻസ്ഫർ വിൻഡോയിലാണ് റയൽ മാഡ്രിഡിൽ എത്തിയത്.