തായ്ലാന്റിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 15 ഫുട്ബോൾ ടീം വിജയം തുടരുന്നു. ഇന്ന് തായ്ലാന്റ് ക്ലബായ അസമ്പ്ഷൻ യുണൈറ്റഡിനെ ആണ് ഇന്ത്യ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ഇന്ത്യ നേടിയത്. ശ്രീദർത്തും ശുഭോയും ആണ് ഇന്ന് ഇന്ത്യക്കു വേണ്ടി ഗോളുകൾ നേടിയത്. കഴിഞ്ഞ മത്സരത്തിലും ഇരട്ട ഗോളുകൾ നേടിയിരുന്നു ശ്രീദർത്താണ് ഈ പര്യടനത്തിലെ ഇന്ത്യയുടെ ടോപ് സ്കോറർ. തായ്ലാന്റിലെ പര്യടനം ഈ മത്സരത്തോടെ അവസാനിച്ചു. തായ്ലാന്റിൽ കളിച്ച നാലു മത്സരങ്ങളിലും ഇന്ത്യൻ യുവനിര വിജയിച്ചു.