യൂറോപ്പ ലീഗിലെ ക്യാമ്പ് നൗവിൽ ബാഴ്‌സലോണയോട് ടീം 2-2ന് സമനില വഴങ്ങിയതിലെ നിരാശ പങ്കുവെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്. മത്സരത്തിന്റെ ഭൂരിഭാഗവും കളിയിൽ ആധിപത്യം പുലർത്തിയെങ്കിലും, ആദ്യ പകുതിയിൽ ടീമിന് ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടതും സമനിലയിൽ തൃപ്തിപ്പെടേണ്ടി വന്നതും നിരാശപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു.
റാഷ്ഫോർഡിനെ ഫൗൾ ചെയ്തതിന് ചുവപ്പ് കാർഡ് നൽകാത്ത റഫറിയുടെ തീരുമാനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ രോഷം പ്രകടിപ്പിച്ചു. റഫറിയുടെ പിഴവ് കളിയിൽ വലിയ സ്വാധീനം ചെലുത്തിയെന്ന് ടെൻ ഹാഗ് പറയുന്നു. റഫറിമാർ അവരുടെ തീരുമാനങ്ങളിൽ കൂടുതൽ സ്ഥിരത പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫലത്തിൽ നിരാശയുണ്ടെങ്കിലും, ടെൻ ഹാഗ് തന്റെ ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചു, ഈ മത്സരം “ഒരു ചാമ്പ്യൻസ് ലീഗ് ഗെയിം പോലെ” ഉണ്ടായിരുന്നു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ബാഴ്‌സലോണയ്‌ക്കെതിരായ യൂറോപ്പ ലീഗ് ടൈയുടെ രണ്ടാം പാദത്തിൽ ഈ പ്രകടനം മെച്ചപ്പെടുത്താനും ഓൾഡ്ട്രാഫോർഡിൽ വിജയം ഉറപ്പാക്കണം എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞു.