സിറിയയിലെ കുട്ടികൾക്ക് സഹായവുമായി ഫുട്ബോൾ സൂപ്പർ താരം ലയണൽ മെസ്സി. ആഭ്യന്തര കലാപങ്ങളും യുദ്ധവുമൊക്കെ ആയി സാമ്പത്തികമായി തളർന്നു നിൽക്കുന്ന സിറിയയിലെ അമ്പതിനായിരത്തോളം വരുന്ന കുട്ടികൾക്കാണ് മെസ്സിയുടെ സഹായം എത്തുക. 50000ൽ അധികം കുട്ടികൾക്ക് പഠനത്തിന് സഹായകമാകുന്ന കിറ്റുകളാണ് മെസ്സി സംഭാവന ചെയ്തത്. UNICEFഉമായി സഹകരിച്ചാണ് മെസ്സി ഈ സഹായം നൽകിയത്.
50630 വിദ്യാഭ്യാസ കിറ്റുകളാണ് മെസ്സി നൽകിയത്. കുട്ടികളുടെ പഠനം ഉല്ലാസകരമാക്കി മാറ്റാൻ സഹായിക്കുന്ന സാധനങ്ങളാണ് കിറ്റിൽ അടങ്ങിയിരിക്കുന്നത്. സിറിയയിലെ ഒക്പത് പ്രവശ്യകളിലെ വിവിധ സ്കൂളികൾ ഈ സഹായം വിതരണം ചെയ്തു.