അടുത്ത സീസണിൽ അഞ്ച് സബ് ഇല്ല, പരിഷ്കാരത്തെ എതിർത്ത് പ്രീമിയർ ലീഗ് ക്ലബ്ബുകൾ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അടുത്ത സീസണിൽ ഒരു ടീമിന് 5 സബ് അനുവദിക്കാനുള്ള ശ്രമം പരാജയപെട്ടു. ടീമുകൾ എതിർത്ത് വോട്ട് ചെയ്തതോടെയാണ് ഇക്കാര്യം നടപ്പിൽ ആകാതെ പോയത്. നേരത്തെ കഴിഞ്ഞ സീസണിൽ കോവിഡ് സാഹചര്യത്തിൽ 5 സബ്സ്റ്റിറ്റിയൂഷൻ നടത്താൻ ടീമുകൾക്ക് അനുമതി നൽകിയിരുന്നു.

മുൻ നിര ടീമുകൾക്ക് അനാവശ്യ മേൽകൈ മത്സരങ്ങളിൽ നേടാൻ ഇത് സഹായകരമാകും എന്ന് നേരത്തെ തന്നെ ആശങ്കകൾ ഉയർന്നിരുന്നു. മികച്ച സ്‌കോഡുള്ള ടീമുകൾ ഈ നിയമത്തിൽ കാര്യങ്ങൾ എളുപ്പമാകും. പക്ഷെ ഇനി സ്‌കോഡിൽ 20 ആൾക്ക് പകരം 18 പേർ എന്ന പഴയ നിലയിലേക്ക് ടീമുകൾക്ക് മടങ്ങേണ്ടി വരും.