ഒരു ഐ എസ് എൽ – ഐ ലീഗ് പോരാട്ടത്തിന് ഒരുങ്ങി ഗോവൻ ശക്തികൾ

ഇന്റർനാഷണൽ ബ്രേക്കിന്റെവിടവേളയിൽ ഒരു സൗഹൃദ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഗോവയിലെ രണ്ട് ഫുട്ബോൾ ശക്തികൾ. ഐ എസ് എല്ലിൽ മികച്ച തുടക്കം ലഭിച്ച എഫ് സി ഗോവയും ഐ ലീഗിൽ ഗോവയെ പ്രതിനിധീകരിക്കുന്ന ചർച്ചിൽ ബ്രദേഴ്സുമാണ് സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടാൻ പോകുന്നത്. വ്യാഴാഴ്ച രാത്രി ബാംബോലിം സ്റ്റേഡിയത്തിൽ വെച്ചാകും ഈ മത്സരം നടക്കുക.

ഐ ലീഗിൽ കഴിഞ്ഞ തവണ റിലഗേറ്റ് ചെയ്യപ്പെട്ടു എങ്കിലും പ്രത്യേക പരിഗണനയിൽ ചർച്ചിൽ ബ്രദേഴ്സ് ഐ ലീഗിൽ തിരിച്ചെത്തിയിരുന്നു. ഇത്തവണ ഐലീഗ് കീഴടക്കാൻ പോന്ന ശക്തിയുള്ള ടീമാണ് ചർച്ചിൽ ബ്രദേഴ്സ് ഒരുക്കിയിരിക്കുന്നത് എന്നാൽ ഗോവൻ മാധ്യമങ്ങൾ പറയുന്നത്. ആ ശക്തിയുടെ മാറ്റുരയ്ക്കൽ കൂടിയാകും മറ്റന്നാൾ നടക്കുന്ന മത്സരം.

Previous articleU-18 ഐലീഗ്, ചൈന്നൈ സിറ്റിക്ക് വൻ ജയത്തോടെ തുടക്കം
Next articleഇന്ത്യക്കെതിരെ തളർന്ന ചൈനക്ക് സിറിയക്കെതിരെ ജയം