Picsart 24 09 05 01 12 20 083

സീൻ മാറും!! സഞ്ജു സാംസൺ മലപ്പുറം എഫ്‌സിയുടെ ഉടമയാകുന്നു!!

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സൂപ്പർ ലീഗ് കേരളയിലെ ക്ലബ്ബായ മലപ്പുറം എഫ്‌സിയിൽ ഓഹരികൾ സ്വന്തമാക്കി തൻ്റെ കായിക പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നു. മലപ്പുറം എഫ്‌സി ഉദ്ഘാടന സീസണിന് തയ്യാറെടുക്കുമ്പോൾ, അവരുടെ ഉടമസ്ഥതയിലേക്കുള്ള സഞ്ജു സാംസന്റെ വരവ് ക്ലബ്ബിന് കൂടുതൽ ഊർജ്ജം നൽകു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും.

സെപ്തംബർ 7ന് മലപ്പുറം എഫ്‌സി, ഫോഴ്സാ കൊച്ചിയുമായി സൂപ്പർ ലീഗ് കേരളയുടെ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടാൻ ഇരിക്കുകയാണ്‌. സൂപ്പർ ലീഗ് കേരളയ്ക്ക് ഇപ്പോൾ തന്നെ നിരവധി സെലിബ്രിറ്റി ഉടമകളുണ്ട്. നടൻ പൃഥ്വിരാജ് ഫോഴ്സാ കൊച്ചിയുടെ ഉടമയാണ്, നടൻ ആസിഫ് അലി കണ്ണൂർ വാരിയേഴ്സിൻ്റെ സഹ ഉടമയാണ്. സഞ്ജു സാംസൺ ഫുട്ബോൾ രംഗത്തേക്ക് ചേക്കേറിയതോടെ, കളിക്കളത്തിലും പുറത്തും ലീഗ് ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുകയാണ്.

Exit mobile version