Picsart 24 09 05 00 40 22 622

2003 ന് ശേഷം ആദ്യമായി റൊണാൾഡോയും മെസ്സിയും ഇല്ലാതെ ബാലൺ ഡി ഓർ നോമിനേഷൻ

2003 ന് ശേഷം ഇതാദ്യമായാണ് ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ബാലൺ ഡി ഓർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടാതെ പോകുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ബാലോൺ ഡി അവാർഡിൽ പൂർണ്ണ ആധിപത്യം പുലർത്താൻ മെസ്സിക്കും റൊണാൾഡോക്കും ആയിരുന്നു. എന്നാൽ ഇരുവരും യൂറോപ്യൻ ഫുട്ബോൾ വിട്ടതോടെ അവർ ബാലൻ ഡി ഓർ ലിസ്റ്റിൽ നിന്നും അകന്നു.

ഈ വർഷത്തെ ബാലൺ ഡി ഓർ നോമിനികൾ ഉയർന്നുവരുന്ന പ്രതിഭകളുടെയും സ്ഥിരതയുള്ള താരങ്ങളുടെയും ഒരു മിശ്രിതമാണ് ഉള്ളത്. റൊണാൾഡോയും മെസ്സിയും ഇല്ലാത്തതിനാൽ, ശ്രദ്ധാകേന്ദ്രം പുതിയ തലമുറയിലെ കളിക്കാരെയാണ്, എർലിംഗ് ഹാലൻഡ്, കൈലിയൻ എംബാപ്പെ, ജൂഡ് ബെല്ലിംഗ്ഹാം, വിനീഷ്യസ് ജൂനിയർ തുടങ്ങിയ താരങ്ങൾ അവാർഡിന് മുന്നിൽ നിൽക്കുന്നവരിൽ ഉൾപ്പെടുന്നു.

ബാലൺ ഡി ഓർ നോമിനീസ് 2024:

  1. ജൂഡ് ബെല്ലിംഗ്ഹാം
  2. റൂബൻ ഡയസ്
  3. ഫിൽ ഫോഡൻ
  4. ഫെഡറിക്കോ വാൽവെർഡെ
  5. എമിലിയാനോ മാർട്ടിനെസ്
  6. എർലിംഗ് ഹാലാൻഡ്
  7. നിക്കോ വില്യംസ്
  8. ഗ്രാനിറ്റ് ഷാക്ക
  9. ആർടെം ഡോവ്ബിക്
  10. ടോണി ക്രൂസ്
  11. വിനീഷ്യസ് ജൂനിയർ
  12. ഡാനി ഓൾമോ
  13. ഫ്ലോറിയൻ വിർട്ട്സ്
  14. മാർട്ടിൻ ഒഡെഗാർഡ്
  15. മാറ്റ്സ് ഹമ്മൽസ്
  16. റോഡ്രി
  17. ഹാരി കെയ്ൻ
  18. ഡെക്ലാൻ റൈസ്
  19. വിറ്റിഞ്ഞ
  20. കോൾ പാമർ
  21. ഡാനി കാർവഹാൽ
  22. ലമിൻ യമാൽ
  23. ബുക്കയോ സാക
  24. ഹകാൻ ചാഹാനോഗ്ലു
  25. വില്യം സാലിബ
  26. കൈലിയൻ എംബാപ്പെ
  27. ലൗടാരോ മാർട്ടിനെസ്
  28. അഡെമോള ലുക്ക്മാൻ
  29. ടോണി റുഡിഗർ
  30. അലഹാൻഡ്രോ ഗ്രിമാൽഡോ
Exit mobile version