Picsart 24 09 04 23 30 32 726

കമൽജിത് ഒഡീഷ എഫ് സിയിൽ തിരികെയെത്തി

പഞ്ചാബി ഗോൾ കീപ്പറായ കമൽജിത് സിംഗ് ഈസ്റ്റ് ബംഗാൾ എഫ് സി വിട്ടു. താരത്തെ ഇപ്പോൾ ഒഡീഷ എഫ് സി ആണ് സൈൻ ചെയ്തിരിക്കുന്നത്. 2 വർഷം മുമ്പ് ഒഡീഷ എഫ് സി വിട്ട് തന്നെ ആയിരുന്നു കമൽജിത് ഈസ്റ്റ് ബംഗാളിലേക്ക് എത്തിയത്. ഇപ്പോൾ ഈസ്റ്റ് ബംഗളുമായുള്ള കരാർ അവസാനിപ്പിച്ച ശേഷം ഫ്രീ ഏജന്റായാണ് താരം ഒഡീഷയുടെ ഭാഗമാകുന്നത്.

2020 സീസൺ തുടക്കം മുതൽ 2 വർഷം കമൽജിത് ഒഡീഷയിൽ ആയിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ 60ൽ അധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മുമ്പ് ഐ ലീഗിൽ മിനേർവ എഫ്സിയുടെ താരമായിരുന്ന കമൽജിത്. സ്പോർട്ടിങ് ഗോവയുടെയും വല കാത്തിട്ടുണ്ട്.

Exit mobile version