റെഡ് മറൈനേഴ്‌സിന് വിരുന്നൊരുക്കി കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്

Newsroom

Picsart 25 09 20 18 32 58 635

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണിന് മുന്നോടിയായി കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ ആരാധക കൂട്ടായ്മയായ റെഡ് മറൈന്‍സ് ആരാധകരുടെ സംഗമം സംഘടിപ്പിച്ചു. കണ്ണൂര്‍ വാരിയേഴ്‌സിന്റെ പരിശീലന ഗ്രൗണ്ടായ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ വൈകീട്ട് 5.30 മണിക്ക് നടന്ന പരിപാടിയില്‍ മുഖ്യ പരിശീലകന്‍ മാനുവല്‍ സാഞ്ചസും സഹപരിശീലകന്‍ ഷഫീഖ് ഹസ്സസും, ടീമിലെ എല്ലാ താരങ്ങളും പങ്കെടുത്തു. ക്ലബിന് ആരാധകരോടുള്ള സ്‌നേഹം പ്രകടമാക്കുന്നതായിരുന്നു സംഘമം.


വലിയ കൈയ്യടികളോടെ റോസാപൂവ് നല്‍കിയാണ് റെഡ് മറൈന്‍സ് എല്ലാ താരങ്ങളെയും സ്വാഗതം ചെയ്തത്. സംഗമത്തില്‍ ടീമിന്റെ വരാനിരിക്കുന്ന സീസണുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആരാധകരുമായി പങ്കുവെച്ചു.
തുടര്‍ന്ന് മുഖ്യപരിശീലകന്‍ മനുവല്‍ സാഞ്ചസ് ആരധകരോട് സംവദിച്ചു. കിരീടം നേടുക എന്നതാണ് ലക്ഷ്യം ആ ലക്ഷ്യത്തിലേക്ക് നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ ആവശ്വമാണെന്ന് മാനുവല്‍ സാഞ്ചസ് ആരാധകരോട് ആവശ്വപ്പെട്ടു. സ്പാനിഷ് താരം അസിയര്‍ ഗോമസ്, ഗോള്‍കീപ്പര്‍ ഉബൈദ് സി.കെ. തുടങ്ങിയവര്‍ റെഡ് മറൈന്‍സിന് ആശംസനേര്‍ന്നു. ടീമിന്റെ ശ്വാസമായി കരുത്തായി ഞങ്ങള്‍ ഉണ്ടാകുമെന്ന് റെഡ് മറൈനേഴ്‌സ് പറഞ്ഞു.