ആഴ്ചയിലെ ഇലവനില്‍ രണ്ട് വാരിയേഴ്‌സുകാര്‍
സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം ഘട്ടം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആഴ്ചയിലെ മികച്ച ഇലവനില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബില്‍ നിന്ന് രണ്ട് പേര് ഇടംപിടിച്ചു. പ്രതിരോധ താരം നിക്കോളാസ് ഡെല്‍മോണ്ടേ, മധ്യനിരതാരം എബിന്‍ ദാസ് എന്നിവരാണ് ആഴ്ചയിലെ ഇലവനില്‍ ഇടംപിടിച്ചത്. ര
ണ്ട് പേരും മലപ്പുറം എഫ്‌സിക്കെതിരെ നടന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. നിക്കോളാസ് പ്രതിരോധത്തില്‍ ഉരുക്കുകോട്ടപോലെ നിന്നപ്പോള്‍ എബിന്‍ മധ്യനിരയില്‍ കളിമെനഞ്ഞു. ഒക്ടോബര്‍ 24 ന് ഫോഴ്‌സ കൊച്ചിക്കെതിരെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ അടുത്ത മത്സരം.