രണ്ടാമത് സൂപ്പർ കപ്പിന്റെ ഫിക്സ്ചറുകൾ പ്രഖ്യാപിച്ചു. മാർച്ച് 15 മുതൽ ഭുവനേശ്വറിൽ വെച്ചാണ് സൂപ്പർ കപ്പ് നടക്കുന്നത്. ഐ എസ് എല്ലിലെയും ഐ ലീഗിലെയും 20 ക്ലബുകളാണ് സൂപ്പർ കപ്പിൽ പങ്കെടുക്കുക. ഐലീഗിൽ അവസാന സ്ഥാനത്തുള്ള ഷില്ലൊങ് ലജോങ്ങ് സൂപ്പർ കപ്പിൽ പങ്കെടുക്കില്ല. ഇരു ലീഗിലെയും ആദ്യ ആറു സ്ഥാനക്കാർ നേരിട്ട് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടും.
ബാക്കി നാലു ടീമുകൾ യോഗ്യതാ റൗണ്ട് കളിച്ചാണ് പ്രീക്വാർട്ടറിൽ എത്തുക. കേരളത്തിന്റെ രണ്ടു ക്ലബുകളും യോഗ്യതാ റൗണ്ട് കളിക്കണം. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാർച്ച് 15നാണ് നടക്കുക. ഐലെഗിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇപ്പോൾ ഐസാൾ ആണ് ഐലീഗിൽ എട്ടാമതുള്ളത്. പക്ഷെ ഇന്ത്യൻ ആരോസ്, മിനേർവ പഞ്ചാബ് എന്നിവരും എട്ടാമത് എത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇവർ മൂന്നിൽ ഏതെങ്കിലും ക്ലബ് ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ഡെൽഹി ഡൈനാമോസൊ, പൂനെ സിറ്റിയോ ആകും ഗോകുലം കേരള എഫ് സിയുടെ എതിരാളികൾ. ആരാകും എന്ന് അറിയാൻ നാളത്തെ മത്സരം വരെ ഗോകുലം കാത്തിരിക്കേണ്ടി വരും. മാർച്ച് 15നും 16നും ആണ് യോഗ്യതാ മത്സരങ്ങൾ നടക്കുക. മാർച്ച് 29മുതൽ പ്രീക്വാർട്ടർ മത്സരങ്ങളും നടക്കും.