സൂപ്പർ കപ്പ് പ്രീക്വാർട്ടറിലെ ആദ്യ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ചെന്നൈയിൻ എഫ് സി മുംബൈക്ക് എതിരെ മുന്നിൽ. മറുപടി ഇല്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെന്നൈയിൻ മുന്നിൽ നിൽക്കുന്നത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ആയിരുന്നു ചെന്നൈയിന്റെ രണ്ട് ഗോളുകളും പിറന്നത്.
തുടക്കത്തിൽ മുംബൈ സിറ്റിക്ക് മുന്നിൽ പതറിയ ചെന്നൈയിന്റെ കളി മാറ്റിയത് സി കെ വിനീതിന്റെ ഒരു അത്ഭുത ഗോളായിരുന്നു. കളിയുടെ 43ആം മിനുട്ടിൽ ഒരു ലോംഗ് റേഞ്ചറിലൂടെ ആയിരുന്നു സി കെ യുടെ ഗോൾ. സി കെയുടെ മികച്ച സ്ട്രൈക്കുകളിൽ ഒന്നാണിത്. ആ ഗോൾ പിറന്ന അടുത്ത മിനുട്ടിൽ ജെജെയിലൂടെ രണ്ടാം ഗോളും നേടി. ആ അറ്റാക്കിലും സി കെ വലിയ പങ്കുവഹിച്ചിരുന്നു.
രണ്ടാം പകുതിയിലും ഈ പ്രകടനം പുറത്തെടുത്താൽ ചെന്നൈയിന് സൂപ്പർ കപ്പ് ക്വാർട്ടറിൽ എത്താം.