സൂപ്പർ കപ്പ് ഗ്രൂപ്പ് എ മത്സരക്രമവും വേദിയും മാറി, ടിക്കറ്റ് വില 125 ആയി

Newsroom

സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം. 2023 ഏപ്രിൽ 16-ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഗ്രൂപ്പ് എ അവസാന റൗണ്ട് മത്സരങ്ങൾ രണ്ട് വ്യത്യസ്ത വേദികളിൽ ഒരേസമയം കളിക്കുമെന്ന് ഹീറോ സൂപ്പർ കപ്പ് 2023-ന്റെ സംഘാടകർ വെളിപ്പെടുത്തി. രണ്ട് മത്സരങ്ങളുടെയും കിക്കോഫ് സമയം രാത്രി 8.30 ആയിരിക്കും.

സൂപ്പർ കപ്പ് 23 04 12 10 53 23 973

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്‌സി ശ്രീനിധി ഡെക്കാൻ ഫുട്‌ബോൾ ക്ലബ്ബിനെയും, കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ബെംഗളൂരു ഫുട്‌ബോൾ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബിനെയും നേരിടും. ആര് സെമിയിൽ എത്തും എന്ന് തീരുമാനിക്കാൻ ഈ രണ്ട് മത്സരങ്ങളും നിർണായകമാണ്.

കളി മാറുന്നത് കൊണ്ട് തന്നെ ടിക്കറ്റ് നിരക്ക് കുറയ്ക്കാനും സംഘാടകർ തീരുമാനിച്ചു. 250 രൂപ ഉണ്ടായിരുന്ന ടിക്കറ്റിന് ഇനി 125 രൂപ ആകും വില. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർക്ക് 125 രൂപ റീഫണ്ട് ലഭിക്കും. BookMyShow-ൽ നിന്ന് റീഫണ്ടിനുള്ള ലിങ്ക് സഹിതം ഓരോ വ്യക്തിക്കും എസ്എംഎസ് അയയ്ക്കുമെന്ന് സംഘാടകർ ഉറപ്പുനൽകിയിട്ടുണ്ട്.