ഐ ലീഗ് ക്ലബുകളെ വിമർശിച്ച് ഇന്ത്യൻ ഫുട്ബോളിന്റെ തലപ്പത്ത് ഇരിക്കുന്ന പ്രഫുൽ പട്ടേൽ. ഐ ലീഗ് ക്ലബുകൾക്ക് സ്പോർട്സ്മാൻ ഷിപ്പ് ഇല്ലാ എന്ന് ആണ് പ്രഫുൽ പട്ടേൽ പറഞ്ഞത്. ഐ ലീഗിന്റെ ഭാവിയെ കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തെ ഐ ലീഗ് ക്ലബുകൾ പ്രതിഷേധിച്ചപ്പോൾ ഏപ്രിൽ രണ്ടാം വാരം താൻ ക്ലബുകളുമായി ചർച്ച നടത്താം എന്ന് പ്രഫുൽ പട്ടേൽ പറഞ്ഞിരുന്നു.
ചർച്ചയ്ക്ക് തയ്യാറായിട്ടും ടീമുകൾ സൂപ്പർ കപ്പ് ബഹിഷ്കരിച്ചതാണ് പ്രഫുൽ പട്ടേലിനെ രോഷാകുലനാക്കിയത്. താൻ ക്ലബുകളുമായി ഏപ്രിൽ 11നും 14നും ഇടയ്ക്ക് ചർച്ച നടത്താം എന്ന് പറഞ്ഞതാണ്. എന്നിട്ടും അവർ എന്തിന് സൂപ്പർ കപ്പ് ബഹിഷ്കരിച്ചു എന്ന് തനിക്ക് അറിയില്ല. ഇത് അവരുടെ സ്പോർട്സ്മാൻഷിപ്പ് ഇല്ലാതാക്കുകയാണെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. ഇന്നലെ ഫിഫാ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി പ്രഫുൽ പട്ടേൽ മാറിയിരുന്നു.