“ലോകത്തിലെ ഏറ്റവും മികച്ച ടീം ജംഷദ്പൂർ”

- Advertisement -

ലോകത്തിൽ ഏറ്റവും മികച്ച ഫുട്ബോൾ ടീം ജംഷദ്പൂർ ആണെന്ന് ടീമിന്റെ പരിശീലകൻ ഫെറാണ്ടോ. സൂപ്പർ കപ്പിന്റെ ക്വാർട്ടറിൽ നാളെ എഫ് സി ഗോവയെ നേരിടാൻ ഇരിക്കുകയാണ് ജംഷദ്പൂർ. നാളെ എഫ് സി ഗോവയെ പരാജയപ്പെടുത്താൻ ജംഷദ്പൂർ എഫ് സിക്ക് ആകും എന്ന് ഫെറാണ്ടോ പറഞ്ഞു. തന്നെ സംബന്ധിച്ചെടുത്തോളം ജംഷദ്പൂർ എഫ് സി ആണ് ലോകത്തെ ഏറ്റവും മികച്ച ടീം. ഇവിടുത്തെ താരങ്ങളാണ് ഏറ്റവും മികച്ച താരങ്ങൾ എന്നും ജംഷദ്പൂർ പരിശീലകൻ പറഞ്ഞു.

തനിക്ക് ഒഴിവുകിഴിവുകൾ പറയാൻ താല്പര്യമില്ല. നാളെ തങ്ങൾ വിജയിച്ചിരിക്കും എന്നും ഫെറാണ്ടോ പറഞ്ഞു. നാളെ വിജയിക്കുകയാണെങ്കിൽ സെമിയിൽ ചെന്നൈ സിറ്റിയെ ആണ് ജംഷദ്പൂർ നേരിടുക. സൂപ്പർ കപ്പിന്റെ അവസാനത്തോടെ ജംഷദ്പൂർ വിടുമെന്ന് നേരത്തെ ഫെറാണ്ടോ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ സൂപ്പർ കപ്പിലെ കിരീടം ആകും ജംഷദ്പൂർ ലക്ഷ്യമിടുന്നത്. ബെംഗളൂരു എഫ് സി പുറത്തായതോടെ എല്ലാ ടീമുകളും കിരീട പ്രതീക്ഷയിലാണ്.

Advertisement