വിവാദങ്ങൾക്ക് അനിശ്ചിതത്തങ്ങൾക്കും ഇടയിൽ സൂപ്പർ കപ്പിന്റെ പ്രീക്വാർട്ടർ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ന് ഭുവനേശ്വരിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ മുംബൈ സിറ്റിയെ നേരിടും. ശക്തമായ സ്ക്വാഡുമായാണ് ചെന്നൈയിൻ സൂപ്പർ കപ്പിന് ഇറങ്ങുന്നത്. ഐ എസ് എല്ലിലെ നിരാശ സൂപ്പർ കപ്പിൽ മാറ്റാം എന്ന് ചെന്നൈയിൻ കരുതുന്നു. നീണ്ടകാലമായി പരിക്കേറ്റ് പുറത്തായിരുന്ന ധൻപാൽ ഗണേഷ് ഇന്ന് ചൈന്നിയിനായി കളിക്കും.
പ്ലേ ഓഫിൽ ഐസാളിനെ വാക്കോവറിൽ മറികടന്നാണ് ചെന്നൈയിൻ പ്രീക്വാർട്ടറിൽ എത്തിയത്. എ എഫ് സി കപ്പിൽ കൊളംബോ എഫ് സിയെ തോൽപ്പിച്ച ആത്മവിശ്വാസം ചെന്നൈയിന് ഉണ്ട്. മലയാളി താരങ്ങളായ റാഫിയും വിനീതും ചെന്നൈയിന് ഒപ്പം ഉണ്ട്. ഐ എസ് എല്ലിൽ സെമി വരെ എത്തിയ ടീമാണ് മുംബൈ സിറ്റി. പക്ഷെ സൂപ്പർ കപ്പിൽ ദുർബല സ്ക്വാഡുമായാണ് മുംബൈ എത്തിയിരിക്കുന്നത്. ഒരു വിദേശ താരത്തെ മാത്രമെ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. യുവതാരങ്ങൾക്ക് അവസരം കൊടുക്കാനാണ് എന്നാണ് മുംബൈ പറയുന്നത് എങ്കിലും സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണം.