സൂപ്പർ കപ്പിന്റെ ടിക്കറ്റുകൾ എത്തി

Newsroom

Picsart 23 03 03 21 09 51 724
Download the Fanport app now!
Appstore Badge
Google Play Badge 1

കേരളം ആതിഥ്യം വഹിക്കുന്ന ഹീറോ സൂപ്പർ കപ്പ് മത്സരങ്ങൾക്ക് ആയുള്ള ടിക്കറ്റുകൾ എത്തി. ബുക്മൈഷോ വഴി ടിക്കറ്റുകൾ വാങ്ങാൻ ആകും. യോഗ്യത ഘട്ടത്തിലെ ടിക്കറ്റുകൾക്ക് 150 രൂപയും ഫൈനൽ റൗണ്ട് മത്സരങ്ങളുടെ ടിക്കറ്റിന് 250 രൂപയും ആണ്. ഒരു വേദിയിൽ ഒരു ദിവസത്തെ രണ്ട് മത്സരങ്ങൾക്ക് ആയി ഒരൊറ്റ ടിക്കറ്റ് ആകും. ഒരു ടിക്കറ്റിൽ രണ്ടു മത്സരങ്ങളും കാണാം. എന്നാൽ ഒരു മത്സരം കഴിഞ്ഞാൽ പുറത്ത് പോയി വീണ്ടും എൻട്രി അനുവദിക്കില്ല.

കോഴിക്കോട് ഇ എം എസ് സ്റ്റേഡിയവും മഞ്ചേരി പയ്യനാട് സ്റ്റേഡിയവും ആകും ടൂർണമെന്റിന് വേദിയാവുക. നാലു ഗ്രൂപ്പുകളിൽ ആയാകും മത്സരം. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് എയിൽ ആണ്‌. കേരള ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു എഫ് സി, റൗണ്ട് ഗ്ലാസ് പഞ്ചാബ് എന്നിവരും ഒപ്പം ഒരു യോഗ്യത റൗണ്ട് കളിച്ചു വരുന്ന ടീമും ഗ്രൂപ്പ് എയിൽ ഉണ്ടാകും.

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് വെച്ചാണ് നടക്കുന്നത്‌. യോഗ്യത മത്സരങ്ങൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും. ഏപ്രിൽ 21നും 22നും ആകും സെമി ഫൈനലുകൾ. ഏപ്രിൽ 25ന് കോഴിക്കോട് വെച്ച് ഫൈനലും നടക്കും. സെമിയുടെയും ഫൈനലിന്റെയും ടിക്കറ്റുകൾ പിന്നീട് മാത്രമെ വില്പ്പനയ്ക്ക് എത്തുകയുള്ളൂ.