“സൂപ്പർ കപ്പിൽ ഏത് ടീമിനെ അയക്കണം എന്ന് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടില്ല”

Picsart 23 01 18 11 34 53 621

ഈ സീസൺ അവസാനം കേരളത്തിൽ നടക്കുന്ന സൂപ്പർ കപ്പിൽ ഏതു ടീമിനെ ആകും കേരള ബ്ലാസ്റ്റേഴ്സ് അയക്കുക എന്ന കാര്യത്തിൽ അന്തിമം ആയ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർടിംഗ് ഡയറക്ടർ കരോലിസ് സ്ങ്കിങ്കിസ്. നേരത്തെ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിനെ ആകും അയക്കുക എന്ന് കോച്ച് ഇവാൻ വുകമാനോവിച് പറഞ്ഞിരുന്നു. എന്നാൽ ഈ വിഷയത്തിൽ തീരുമാനം എടുക്കാൻ ഇനിയും സമയം ഉണ്ട് എന്നും ഐ എസ് എല്ലിൽ ആണ് ഇപ്പോൾ എല്ലാ ശ്രദ്ധയും എന്നും സ്കിങ്കിസ് പറയുന്നു.

Picsart 23 01 18 11 35 04 101

ടൂർണമെന്റ് എന്നാണ് നടക്കുന്നത്, എന്താകും ടൂർണമെന്റ് ഘടന, എവിടെ നടക്കും, പരിശീലന സൗകര്യങ്ങൾ എന്തായിരിക്കും ഇതൊക്കെ വിലയിരുത്തിയ ശേഷം മാത്രമെ ഏതു ടീമിനെ ടൂർണമെന്റിന് അയക്കും എന്ന് തീരുമാനിക്കാൻ ആവു. ഡ്യൂറണ്ട് കപ്പിൽ മുമ്പ് ഉണ്ടായ അനുഭവം ഓർമ്മയുണ്ട് എന്നും അതുകൊണ്ട് തന്നെ എല്ലാം ഉറപ്പപകാതെ ഒരു ടൂർണമെന്റിനായും തീരുമാനം എടുക്കാൻ ആകില്ല എന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.