ഗോവ: സൂപ്പർ കപ്പിൽ ഗ്രൂപ്പ് സി യിലെ ആദ്യമത്സരത്തിൽ ഗോകുലം കേരള എഫ് സി ഇന്ന് പഞ്ചാബ് എഫ് സിയെ നേരിടും. വൈകിട്ട് 4:30 നു ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. പുതിയ സ്പാനിഷ് പരിശീലകനു കീഴിൽ ഒരു മാസത്തോളമായി ടീം പരിശീലനം നടത്തിവരുന്നുണ്ട്. സീസണിൽ ആദ്യം ടീം കൊൽക്കത്തയിൽ വച്ചു നടന്ന ഐ എഫ് എ ഷീൽഡിൽ പങ്കെടുത്തിരുന്നു. അടിമുടി മാറ്റത്തോടെയാണ് ഗോകുലം സൂപ്പർ കപ്പ് മത്സരത്തിനിറങ്ങുന്നത്. സ്പാനിഷ് പരിശീലകൻ ജോസ് ഹേവിയക്ക് കീഴിൽ അഞ്ചു സ്പാനിഷ് താരങ്ങൾക്കൊപ്പം 9 മലയാളി താരങ്ങളും ഉൾപ്പെടെ 27 അംഗ സ്‌ക്വാഡാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. മുന്നേറ്റത്തിൽ ഏറ്റവുമൊടുവിലായി ആൽബർട്ടോ ടോറസാണ് (സ്പെയിൻ) ടീമിലെത്തിയത്. കോഴിക്കോട് സ്വദേശി ഷിബിൻ രാജ് ആണ് ടീം ക്യാപ്റ്റൻ. ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിൽ മത്സരം തത്സമയം കാണാവുന്നതാണ്.

നവംബർ 2 ന് ബെംഗളൂരു എഫ് സിയെയും, 5 നു മുഹമ്മദൻ എസ് സി യെയും ടീം അടുത്ത മത്സരങ്ങളിൽ നേരിടും. “ഓരോ ട്രെയിനിങ് കഴിയുമ്പോളും ടീം മികച്ചു വരുന്നുണ്ട്. ഈ ടൂര്നമെന്റ് തീർച്ചയായും ടീമിന് എളുപ്പമുള്ളതാകില്ല, അതുകൊണ്ട് തന്നെ ടീമിന് ഐലീഗിനു മുൻപ് കിട്ടാവുന്നതിൽ മികച്ച പ്രീ സീസൺ ആണ് അവർക്ക് കിട്ടാൻ പോവുന്നത്” എന്ന് ടീം ഹെഡ് കോച്ച് ജോസ് ഹെവിയാ അഭിപ്രായപ്പെട്ടു.
ഗോകുലം കേരള എഫ് സി
സൂപ്പർ കപ്പ് സ്‌ക്വാഡ്
ഹെഡ് കോച്ച്: ജോസ് ഹേവിയ (സ്പെയിൻ )
ഗോൾ കീപ്പർസ് :
ഷിബിൻ രാജ് (ക്യാപ്റ്റൻ)
രക്ഷിത് ഡാഗർ
ബിഷോർജിത്
മിഡ്‌ഫീൽഡർസ് :
റിഷാദ്
എമിൽ ബെന്നി
ഷിഗിൽ
രാഹുൽ രാജു
ക്രെയ്ഗ്
എഡുവാർഡോ (സ്പെയിൻ )
ആൽബർട്ട് ടോറസ് (സ്പെയിൻ )
ഡിഫെൻഡേർസ് :
ഗുർസിംറാട്ട്
ഹർപ്രീത്ത്
തോക്ചോം
സോയൽ ജോഷി
അതുൽ ഉണ്ണികൃഷ്ണൻ
മഷൂർ ഷെരിഫ്
മത്യാസ് (സ്പെയിൻ )
നിധിൻ കൃഷ്ണ
ഫോവേഡ്സ്:
സാമുവേൽ കിൻഷി
ട്രിജോയ്
കെവി സൻയു
അക്ഷുണ്ണ ത്യാഗി
റാൾട്ടെ
മോസസ്
ആൽഫ്രഡ് പ്ലാനാസ് (സ്പെയിൻ )
ജുവാൻ കാർലോസ് (സ്പെയിൻ )














