സ്പെയിനിലെ ഫുട്ബോൾ സീസണ് ഇന്ന് തുടക്കമാകും. സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സലോണയും സെവിയ്യയും ഏറ്റുമുട്ടുന്നതോടെയാണ് സീസൺ ആരംഭിക്കുക. കഴിഞ്ഞ സീസണിലെ ലാലിഗ ചാമ്പ്യന്മാരും കോപ ഡെൽ റേ ചാമ്പ്യന്മാരുമാണ് സൂപ്പർ കപ്പ് കളിക്കേണ്ടത്. രണ്ട് കിരീടവും ബാഴ്സക്ക് തന്നെ ആയതിന് കോപഡെൽറേ റണ്ണേഴ്സ് അപ്പായ സെവിയ്യ സൂപ്പർകപ്പിന് യോഗ്യത നേടുകയായിരുന്നു.
പതിവായി രണ്ട് പാദങ്ങളായാണ് സൂപ്പർ കപ്പ് നടക്കാറ്. എന്നാണ് ഇത്തവണ അത് മാറി ഒറ്റ മത്സരമെ ഉള്ളൂ. അതും മൊറോക്കോയിൽ വെച്ചാണ് നടക്കുന്നത്. സെവിയ്യക്ക് യൂറോപ്പ ലീഗ് മത്സരങ്ങൾ ഉള്ളതിനാലാണ് രണ്ട് പാദമായി സൂപ്പർ കപ്പ് നടക്കാതിരിക്കാൻ കാരണം. കഴിഞ്ഞ തവണ ബാഴ്സലോണയെ തോൽപ്പിച്ച് റയൽ മാഡ്രിഡായിരുന്നു സൂപ്പർകപ്പ് സ്വന്തമാക്കിയിരുന്നത്.
മെസ്സി, സുവാരസ്, കൗട്ടീനോ എന്നിവർക്ക് ഒപ്പം പുതിയ സൈനിംഗ്സ് ആയ വിഡാൽ, ആർതർ, മാൽകോം തുടങ്ങിയവർ എല്ലാം കപ്പ് ഫൈനലിന് ആയി യാത്ര തിരിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial