ഇന്ത്യൻ ഫുട്ബോളിനെ ഒരുപാട് കാലമായി ഒറ്റക്ക് നയിക്കുന്ന ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു. കുവൈത്തിന് എതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരമാകും ഇന്ത്യക്ക് ആയുള്ള തന്റെ അവസാന മത്സരം എന്ന് സുനുൽ ഛേത്രി ഇന്ന് അറിയിച്ചു. ജൂൺ ആറിന് ആണ് ആ മത്സരം നടക്കുന്നത്. 39കാരനായ സുനിൽ ഛേത്രിക്ക് പകരം ഒരു സ്ട്രൈക്കറെ കണ്ടെത്താൻ ഇന്ത്യക്ക് ഇപ്പോഴും ആയിട്ടില്ല എന്നത് ഛേത്രി വിടവാങ്ങുമ്പോൾ ഇന്ത്യക്ക് വലിയ ആശങ്ക ആയി നിൽക്കുന്നുണ്ട്.
ഒരു ഇന്ത്യൻ ഫുട്ബോളർക്കും സ്വപനം കാണാൻ പോലും കഴിയാത്ത അത്ര മികച്ച റെക്കോർഡുമായാണ് ഛേത്രി ഇന്ത്യൻ ജേഴ്സി ഊരുന്നത്. 93 ഗോളുകൾ ഇന്ത്യക്ക് വേണ്ടി സുനിൽ ഛേത്രി അടിച്ചു. 19 വർഷം നീണ്ട കരിയറിൽ 145 മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യൻ ജേഴ്സി അണിഞ്ഞു. ഛേത്രി ഇപ്പോഴും ആക്ടീവ് ഫുട്ബോളർമാരിൽ ഗോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും മെസ്സിക്കും മാത്രം പിറകിലാണ്.
ഇന്ന് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ ഒരു വീഡിയോയിലൂടെ ആണ് ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചത്.
വീഡിയോ കാണാൻ: https://twitter.com/chetrisunil11/status/1790953336901976541?s=19