ആരാധകരെ ഇപ്പോൾ ഒന്നും ഗ്യാലറികളിൽ പ്രതീക്ഷിക്കുന്നില്ല എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. ആരാധകർ ഇല്ലാത്ത ഫുട്ബോൾ മത്സരങ്ങൾ എന്തോ തനിക്ക് പണ്ട് മുതലേ ഇഷ്ടമല്ല. ജർമ്മനിയിൽ ഫുട്ബോൾ പുനരാരംഭിച്ചപ്പോൾ തനിക്ക് അനിഷ്ടം ഉണ്ടായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ ഷാൽക്കെയും ഡോർട്മുണ്ടും ഏറ്റുമുട്ടുനത് കണ്ടപ്പോൾ തനിക്ക് ഒരുപാട് സന്തോഷമുണ്ടായി. ഫുട്ബോളിന്റെ അഭാവം അത്രയ്ക്ക് തനിക്ക് ഉണ്ടായിരുന്നു എന്ന് ഛേത്രി പറഞ്ഞു.
ഫുട്ബോൾ ആരാധകർക്ക് ടെലിവിഷനിൽ എങ്കിലും മത്സരം എത്തിക്കുക എന്നത് ഫുട്ബോൾ അധികൃതരുടെ കടമയാണെന്നും ഛേത്രി പറഞ്ഞു. ജർമ്മനിയിലും കൊറിയയിലും ഒരുപാട് പരിശോധനകൾ ഒക്കെ താരങ്ങൾക്ക് നടത്തുന്നുണ്ട് എങ്കിലും അപ്പോഴും എല്ലാവരുടെയും ആരോഗ്യത്തിന് വലിയ ഭീഷണി തന്നെ ഉണ്ട് എന്നും ഛേത്രി പറഞ്ഞു. ഇന്ത്യയിൽ അടുത്തൊന്നും ഫുട്ബോൾ ആരാധകർക്ക് ഗ്യാലറിയിൽ എത്താൻ ആകുമെന്ന് തോന്നുന്നില്ല എന്നും ഛേത്രി പറഞ്ഞു. ഒരു വെബിനാറിൽ സംസാരിക്കുക ആയിരുന്നു ഛേത്രി.