“ഛേത്രിയുടെ അഭാവം നികത്താൻ ടീം ഒരുമിച്ച് പ്രയത്നിക്കണം”

- Advertisement -

ഇന്ത്യ ദുബൈയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമ്പോൾ ടീമിനൊപ്പം ക്യാപ്റ്റൻ ഛേത്രി ഇല്ല. ഛേത്രിയുടെ അഭാവം ടീമിൽ വലുതായി തന്നെ ഉണ്ടാകും എന്ന് പരിശീലകൻ സ്റ്റിമാച് പറഞ്ഞു. ഛേത്രി ഗ്രൗണ്ടിലും ഗ്രൗണ്ടിനു പുറത്തും താരങ്ങളെ സ്വാധീനിക്കാൻ കഴിവുള്ള ഒരാളാണ്. ഛേത്രിയെ കണ്ടു പഠിക്കുന്നവരാണ് പല യുവതാരങ്ങളും. അതുകൊണ്ട് തന്നെ ഛേത്രിയുടെ അഭാവം ടീമിൽ ഉണ്ടാകും സ്റ്റിമാച് പറഞ്ഞു.

ഛേത്രിയുടെ അഭാവം മറികടക്കാൻ ടീം ഒരുമിച്ച് പ്രയത്നിക്കേണ്ടതുണ്ട് എന്ന് സ്റ്റിമാച് പറഞ്ഞു. കിംഗ്സ് കപ്പിൽ തായ്ലന്റിനെതിരെയും ലോകകപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിനെതിരെയും ഛേത്രി ഇല്ലാതെ ഇറങ്ങിയപ്പോൾ ടീം അങ്ങനെ ആണ് അദ്ദേഹത്തിന്റെ അഭാവം മറികടന്നത് എന്നും സ്റ്റിമാച് പറഞ്ഞു. യുവതാരങ്ങൾ ആരും ഭയപ്പെടേണ്ടതില്ല എന്നും അവരുടെ പിഴവുകൾ കാരണം അവർ ടീമിൽ നിന്ന് പുറത്താകില്ല എന്നും എല്ലാവർക്കും ആവശ്യമായ സമയം ടീം നൽകും എന്നും അദ്ദേഹം പറഞ്ഞു. ഒമാനെയും യു എ ഇയെയും ആണ് ഇന്ത്യ സൗഹൃദ മത്സരങ്ങളിൽ നേരിടുന്നത്.

Advertisement