സുബ്രതോ കപ്പിൽ പങ്കെടുക്കാനുള്ള കേരള ടീമുകൾ ഡെൽഹിയിലേക്ക്. അണ്ടർ 14 വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേബ്ര NNMHS സ്കൂൾ ടീം ഡെൽഹിയിലേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ മാസം നടന്ന സംസ്ഥാന തല മത്സരത്തിൽ പാലാക്കാടിനെ തോൽപ്പിച്ച് കൊണ്ട് ചേലേമ്പ്ര സ്കൂൾ ചാമ്പ്യന്മാർ ആയിരുന്നു. അവർ ദേശീയ ടൂർണമെന്റിന് യോഗ്യതയും നേടി. സെപ്റ്റംബർ ആറിനാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.
മുമ്പ് 2014, 2017, 2018 വർഷങ്ങളിലും ചേലമ്പ്ര സ്കൂൾ സുബ്രതോ കപ്പിന്റെ ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അണ്ടർ 17 വിഭാഗത്തിലും മലപ്പുറത്ത് നിന്നു തന്നെയുള്ള സ്കൂളാണ് ഡെൽഹിയിലേക്ക് പോകുന്നത്. സംസ്ഥാന തലത്തിൽ വിജയിച്ച അത്താണിക്കൽ എം ഐ സി സ്കൂളാണ് ദേശീയ ടൂർണമെന്റിൽ പങ്കെടുക്കാനായി യാത്ര തിരിക്കുന്നത്.
ലക്ഷദ്വീപിൽ നിന്നു അണ്ടർ 17 വിഭാഗത്തിൽ യോഗ്യത നേടിയ കവരത്തി ഗവർൺമെന്റ് സ്‌കൂളും ഡൽഹിയിലേക്ക് യാത്ര തിരിക്കും. ലക്ഷദ്വീപ് ഫുട്‌ബോൾ അക്കാദമി ടീം പ്രതിനിധീകരിക്കുന്ന കവരത്തി ടീം യോഗ്യതയിൽ ആന്ത്രോത്ത് മഹാത്മാ ഗാന്ധി ഗവർൺമെന്റ് സ്‌കൂളിനെ ഫൈനലിൽ ഏക ഗോളിന് തോൽപ്പിച്ചു ആണ് സുബ്രതോ കപ്പിലേക്ക് യോഗ്യത നേടിയത്.