സബ് ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ബിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ പറപ്പൂർ എഫ് സിക്ക് വിജയം. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എഫ് സി കേരളയെ ആണ് പറപ്പൂർ തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പറപ്പൂരിന്റെ ജയം. പറപ്പൂർ എഫ് സിക്ക് വേണ്ടി ദിൽജിത്, ഡാനിയൽ ബെന്നി, വികാസ് എന്നിവരാണ് ഗോൾ നേടിയത്. എഫ് സി കേരളയ്ക്കായി ഖാലിദ് റോഷനും മുഹമ്മദ് നിഹാലും സ്കോർ ചെയ്തു.