ഈ വർഷത്തെ സബ് ജൂനിയർ ലീഗ് ചാമ്പ്യൻ ക്ലബായി റിലയൻസ് മാറി. ഇന്ന് നടന്ന ഫൈനലിൽ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച് ആണ് റിലയൻസും സബ് ജൂനിയർ കിരീടം ഉയർത്തിയത്. ഇന്ന് നടന്ന ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു റിലയൻസിന്റെ വിജയം. പ്രാന്തിക് സാഹ, സുപ്രതിം ദാസ്, ഹർഷ് വഗേല എന്നിവരാണ് ഫൈനലിൽ ഗോളുകൾ നേടിയത്. ബെംഗളൂരു യൂത്ത് ഫുട്ബോൾ ടീമിനെ തോൽപ്പിച്ചായിയിരുന്നു റിലയൻസ് യങ് ചാമ്പ്സ് ഫൈനലിൽ എത്തിയത്.