ട്രാൻസ്ഫർ മാർക്കറ്റ് കയ്യടക്കി ഡോർട്മുണ്ട്, മറ്റൊരു വമ്പൻ താരം കൂടെ ടീമിൽ എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ട്രാൻസ്ഫറുകൾ അതിവേഗത്തിൽ ആക്കിയ ജർമ്മൻ ക്ലബായ ഡോർട്മുണ്ട് രണ്ട് ദിവസത്തിനിടെ തങ്ങക്കുടെ മൂന്നാമത്തെ വമ്പൻ സൈനിംഗും പൂർത്തിയാക്കി. അടുത്ത സീസണായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്നലെ ജർമ്മൻ ലെഫ്റ്റ് ബാക്ക് നികോ ഷുൽസിനെയും ഇന്ന് രാവിലെ തോർഗാൻ ഹസാർഡിനെയും സ്വന്തമാക്കിയ ഡോർട്മുണ്ട് ഇപ്പോൾ മറ്റൊരു താരത്തെ കൂടെ സൈൻ ചെയ്തിരിക്കുകയാണ്. ബുണ്ടസ്ലീഗ ക്ലബായ ബയർ ലെവകൂസനിൽ നിന്ന് ജൂലിയൻ ബ്രാന്റ് ആണ് ഡോർട്മുണ്ടിൽ എത്തിയത്.

25 മില്യണോളമാണ് ബ്രാന്റിനായി ഡോർട്മുണ്ട് ചിലവഴിച്ചിരിക്കുന്നത്. 2024വരെയുള്ള കരാറിലാണ് 23കാരനായ ബ്രാന്റ് ഒപ്പുവെച്ചത്. ഈ സീസണിൽ ലെവർകൂസനായി തകർപ്പൻ പ്രകടനമായിരുന്നു ബ്രാന്റ് കാഴ്ചവെച്ചത്. 10 ഗോളുകളും 17 അസിസ്റ്റും ഈ സീസണിൽ ആകെ താരം നേടിയിരു‌ന്നു. ചെൽസിയിലേക്ക് 60 മില്യണോളം തുകയ്ക്ക് പോയ പുലിസിചിന് പകരമായ തോർഗനെയും ബ്രാന്റിനെയും സൈൻ ചെയ്തിട്ടും 60 മില്യണു താഴെ മാത്രമെ ഡോർട്മുണ്ടിന് ചിലവ് വന്നുള്ളൂ എന്നത് ക്ലബിന്റെ ട്രാൻസ്ഫറുകളിലെ മികവാണ് കാണിക്കുന്നത്.