ഫോർട്ട് കൊച്ചിയിൽ വെച്ച് നടക്കുന്ന 39ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പാലക്കാടിനു തുടർച്ചയായ രണ്ടാം വിജയം. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ പാലക്കാട് കൊല്ലത്തെ ആണ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പാലക്കാടിന്റെ വിജയം. പാലക്കാടിനു വേണ്ടി ഉജ്വൽ കുമാർ റിസുവാൻ, ആകാശ് എന്നിവരാണ് ഗോളുകൾ നേടിയത്. ഉജ്ജൽ കുമാർ കഴിഞ്ഞ ദിവസം പാലക്കാടിനായി ഇരട്ട ഗോളു നേടിയ താരമാണ്. അപ്പു സിതാറും നിധിനുമാണ് കൊല്ലത്തിനു വേണ്ടി സ്കോർ ചെയ്തത്. ഇന്നലെ ആലപ്പുഴയെ ആയിരുന്നു പാലക്കാട് തോൽപ്പിച്ചത്.